EVENTS

Event : വായനാമല്‍സരം 2018 - ഗ്രന്ഥാലോകം സംഘസംവാദം വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഫോംസ് ആന്‍ഡ്‌ റൂള്‍സ് ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
Date :2018-07-18 - 2018-10-18
Description : വായനാമല്‍സരം 2018 - ഗ്രന്ഥാലോകം സംഘസംവാദം വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഫോംസ് ആന്‍ഡ്‌ റൂള്‍സ് ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
Event : അഖിലകേരള വായനോല്‍സവം 2018 ന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
Date :2018-04-07 - 2018-06-07
Description : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനോല്‍സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് ഹൈസ്‌കൂള്‍തല മല്‍സരം നടത്തുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തിന് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ മല്‍സരം നടക്കും. കോളെജ് വിഭാഗത്തിന് ജില്ല, സംസ്ഥാനതല മല്‍സരങ്ങളാവും നടക്കുക. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിഭാഗത്തിലെ മല്‍സരങ്ങള്‍ക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
Download : Attachment 1   Attachment 2  
Event : ഗ്രഡേഷൻ സ്റ്റേറ്റ് മെന്‍റ് FORMS RULES AND DOWNLOAD എന്ന ടാബില്‍ നിന്നും ഡൌൺലോഡ് ചെയ്യവുനതാണ്
Date :2018-06-30 - 2018-06-15
Description : ഗ്രഡേഷൻ സ്റ്റേറ്റ് മെന്‍റ് FORMS RULES AND DOWNLOAD എന്ന ടാബില്‍ നിന്നും ഡൌൺലോഡ് ചെയ്യവുനതാണ്
Event : വായനപക്ഷാചരണം -സംസ്ഥാനതല ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Date :2018-06-21 - 2018-08-21
Description : കേരള സര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിച്ചു. ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു സ്‌കൂള്‍ മാഗസിന്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തക സമര്‍പ്പണം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണന്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, എന്‍. ബാലഗോപാല്‍ (പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍), ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. രാജ്‌മോഹന്‍, നഗരസഭ കൗണ്‍സിലര്‍ രമ്യ രമേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ഹെഡ്മാസ്റ്റര്‍ രവീന്ദ്ജി, പി.ടി.എ. പ്രസിഡന്റ് രാജീവ് വെഞ്ഞാറമൂട്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി എന്‍.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് വായനപക്ഷാചരണം നടക്കുന്നത്. പട്ടം ഗവ. മോഡല്‍ എച്ച്. എസ്. ഫോര്‍ ഗേള്‍സിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Download : Attachment 1   Attachment 2   Attachment 3   Attachment 4